സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് (CMD) ഐടി കോ- ഓർഡിനേറ്റർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നിന്ന് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് പേറോളിന് കീഴിൽ നിയമിക്കുകയും ആവശ്യമായ സേവനം നൽകുന്നതിന് കെഎസ്ആർടിസി - സ്വിഫ്റ്റ് ലിമിറ്റഡിന്റെ ഓഫീസിൽ വിന്യസിക്കുകയും ചെയ്യും. ആകെ ഒരു ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 7 വരെ സിഎംഡിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത
- ഉദ്യോഗാർത്ഥികൾക്ക് അംഗീകൃത യൂണിവേഴ്സിറ്റി / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദമുണ്ടായിരിക്കണം.
- ഐടിയുമായി ബന്ധപ്പെട്ട പ്രോജക്ടുകളുടെ ഏകോപനത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.
പ്രായപരിധി
ഈ ഒഴിവിലേക്ക് 35 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളമായി പ്രതിമാസം 35000/- രൂപയാണ് ശമ്പളമായി ലഭിക്കുക.
അപേക്ഷ
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സിഎംഡിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഒക്ടോബർ 7 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ച് ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.