പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ക്രേന്ദ സേനയിൽ ജി.ഡി കോൺസ്റ്റബിൾ ജോലി നേടാൻ അവസരം. സ്റ്റാഫ് സെലക്ഷൻ കമ്മീഷന് കീഴിൽ ജി.ഡി കോൺസ്റ്റബിൾ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി അപേക്ഷ ക്ഷണിച്ചു. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF), ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP), സഷസ്ത സീമ ബെൽ (SSB), സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF), ആസാം റൈഫിള്‍സ് (AR), നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) എന്നിവിടങ്ങളിലായി ആകെ 39481 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡുകളിൽ നിന്ന് മെട്രിക്കുലേഷൻ അല്ലെങ്കിൽ പത്താം ക്ലാസ് പാസ്സായിരിക്കണം.
പ്രായപരിധി
ഈ ഒഴിവുകളിലേക്ക് 18 വയസ്സിനും 23 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി / എസ്.ടി വിഭാഗക്കാർക്ക് 5 വർഷത്തെയും ഒബിസി വിഭാഗക്കാർക്കും വിമുക്ത ഭടന്മാർക്കും 3 വർഷത്തെയും ഇളവുകൾ ലഭിക്കും.
അപേക്ഷ
യോഗ്യരായ ഉദ്യോഗാർത്ഥികൾ എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. ജനറൽ കാറ്റഗറിയിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 100 രൂപ അപേക്ഷ ഫീസ് അടക്കണം. കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക.