കുടുംബശ്രീ സംസ്ഥാന മിഷന് കീഴിൽ ഒഴിവുള്ള ഹരിത കർമ്മ സേന കോ-ഓർഡിനേറ്റർ (ആർ.പി) തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ആകെ 2 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഹോണറ്റോറിയം അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമായിരിക്കും നടക്കുക. സംസ്ഥാന മിഷനിലായിരിക്കും നിയമനം നിയമനം ലഭിക്കുക. ആവശ്യമെങ്കിൽ സംസ്ഥാനത്തുള്ള എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ജില്ലാ മിഷനുകളും സന്ദർശനം നടത്തേണ്ടി വരും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാം.
പ്രായപരിധി
31/08/2024 ന് 25 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
വിദ്യാഭാസ യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും, കൂടെ കംപ്യൂട്ടർ പരിജ്ഞാനവും കമ്മ്യൂണിറ്റി തലത്തിൽ മൂന്ന് വർഷത്തെ പരിചയവും. കുടുംബശ്രീയിൽ ജോലി ചെയ്യുന്നവർ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, അയൽക്കൂട്ട ഓക്സിലറി കുടുംബാംഗങ്ങൾ തുടങ്ങിയവർക്ക് മുൻഗണന ലഭിക്കും. നന്നായി എഴുതാനും അവതരണം നടത്താനും കഴിവ് ഉണ്ടായിരിക്കണം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30000 രൂപ പ്രതിമാസ ഹോണറ്റോറിയം ലഭിക്കും.
അപേക്ഷ
നിശ്ചിത ഫോർമാറ്റിൽ https://cmd.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഒക്ടോബർ 14 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള Notification Link സന്ദർശിക്കുക.