ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

അസാപ് കേരളയിൽ ഒഴിവുകൾ; ഫെബ്രുവരി 05 വരെ അപേക്ഷിക്കാം



കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ പുതിയ ഒഴിവിലേക്ക് നിയമനം നടത്തുന്നു. മാർക്കറ്റിങ് കമ്മ്യൂണിക്കേഷൻസ് മാനേജർ തസ്തികയിലേക്കാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്.  ദിവസ വേതനടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അവസാന തിയതിയായ ഫെബ്രുവരി 05 വരെ അപേക്ഷിക്കാം. തിരുവന്നന്തപുരം സെന്ററിലാണ് നിയമനം.

ശമ്പളം

ഈ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 100000 രൂപ മുതൽ 125000/- രൂപ വരെ ശമ്പളം ലഭിക്കും. 

യോഗ്യത 

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മാർക്കറ്റിങ്, കമ്മ്യൂണിക്കേഷൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷന്‍ തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.

NGO / സർക്കാർ / വിദ്യാഭ്യാസ രംഗം എന്നിവയിൽ കുറഞ്ഞത് 10 മുതൽ 12 വർഷം വരെ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. 

അപേക്ഷ

അപേക്ഷിക്കാൻ താൽപര്യമുള്ളവർ അസാപ് കേരളയുടെ വെബ്സൈറ്റ് സന്ദർശിച്ച് അവസാന തിയതിയായ ഫെബ്രുവരി 05 ന് വൈകീട്ട് 05 മണിക്ക് മുമ്പ് ഓൺലൈനായി അപേക്ഷിക്കുക. 

Post a Comment