കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഔഷധിയിൽ ആകെ ഉള്ള പത്തു ഒഴിവിലേക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. റിസപ്ഷനിസ്റ്റ്, ബോയിലർ ഓപ്പറേറ്റർ, പ്രൊഡക്ഷൻ സൂപ്പർവൈസർ, കോസ്റ്റ് അക്കൗണ്ടന്റ്, റിസർച്ച് അസോസിയേറ്റ്സ് എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഉയർന്ന ശമ്പളത്തോടുക്കൂടി സർക്കാരിന്റെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാം.
യോഗ്യത
റിസപ്ഷനിസ്റ്റ്
ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർ ആയിരിക്കണം. മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. കൂടാതെ ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം ആവശ്യമാണ്.
ബോയിലർ ഓപ്പറേറ്റർ
ഫസ്റ്റ്/ സെക്കന്റ് ക്ലാസ് ബോയിലർ കോംപിറ്റ൯സി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
പ്രൊഡക്ഷൻ സൂപ്പർവൈസർ
ബി.എസ്. സി (കെമിസ്ട്രി, ബയോകെമിസ്ട്രി,ബോട്ടണി, ബയോടെക്നോളജി). ബിടെക്, ബി.ഫാം ആയുർവേദം കഴിഞ്ഞവർ ആയിരിക്കണം.
കോസ്റ്റ് അക്കൗണ്ടന്റ്
ബിരുദം കഴിഞ്ഞവർ ആയിരിക്കണം, സി.എം.എ കഴിഞ്ഞവർ ആയിരിക്കണം. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
റിസർച്ച് അസോസിയേറ്റ്സ്
എം.ഫാം/ എം.എസ്.സി കഴിഞ്ഞവർ ആയിരിക്കണം കൂടാതെ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം അനിവാര്യമാണ്.
പ്രായപരിധി
20 വയസ്സ് മുതൽ 41 വയസ്സ് വരെ പ്രായക്കുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്.
ശമ്പളം
19,750 രൂപ മുതൽ 50,200 രൂപ വരെ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്.
അപേക്ഷ
താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2025 ഫെബ്രുവരി 12 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി താഴെകാണുന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായി വായിച്ച് മനസ്സിലാക്കി അപേക്ഷ നൽകുക.
വെബ്സൈറ്റ്: https:// www.oushadhi.org/