കേരള സർക്കാരിന്റെ കീഴിൽ ഉയർന്ന ശമ്പളത്തോടുക്കൂടി ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. കെ-ഫോൺ (കേരള ഫൈബർ ഒപ്റ്റിക്ക് നെറ്റ് വർക്ക് ലിമിറ്റഡ്)ൽ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കായി പുതിയ റിക്രൂട്ട്മെന്റ് ആണു നടക്കുന്നത്. കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനത്തിലൂടെ ആയിരിക്കും ജോലി ലഭിക്കുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഉടനെ അപേക്ഷിക്കാവുന്നതാണ്.
യോഗ്യത
ഫസ്റ്റ് ക്ലാസ്സോടെ എം.ബി.എ ഫിനാൻസ് പാസ്സായവർ ആയിരിക്കണം. ഫിനാൻസ് മേഖലയിൽ നാലു വർഷത്തെ പ്രവൃത്തി പരിചയം അനിവാര്യമാണ്. കൂടാതെ ഐ.ടി/ ടെലി.കോം മേഖലയിൽ രണ്ടു വർഷത്തെ റെവന്യൂ അഷ്വറൻസ് അല്ലെങ്കിൽ ടെലി.കോം ബില്ലിങ് പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി
40 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 01/02/2025 അടിസ്ഥാനമാക്കി പ്രായം കണക്കാക്കുന്നതായിരിക്കും. പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ വയസ്സ് ഇളവുകൾ ലഭിക്കുന്നതാണ്.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 75,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്.
അപേക്ഷ
താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കേരള സർക്കാരിന്റെ സി.എം.ഡി വെബ്സൈറ്റ് സന്ദർശിച്ച ശേഷം റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുത്ത് ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ അപേക്ഷ 2025 മാർച്ച് 5 വരെ ഓൺലൈനായി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായി വായിച്ച് മനസ്സിലാക്കുക.
അപേക്ഷ:
വിജ്ഞാപനം: