കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ സീനിയർ അസിസ്റ്റന്റ് ഓഫീസർ തസ്തികയിലേക്ക് അഞ്ചു ഒഴിവുകളിലേക്കായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അഞ്ചു ഒഴിവുകളിൽ ഒരെണ്ണം വിമുക്ത ഭടമ്മാർക്കായി സംവരണം ചെയ്തിരിക്കുന്നു. ബെംഗളൂരു, പഞ്ച്കുള ,പൂണെ, നവി മുംബൈ, മച്ചിലിപട്ടണം എന്നീ യൂണിറ്റുകളിലേക്ക് അഞ്ചു വർഷത്തേക്ക് ഫിക്സ്ഡ് ടെനർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.
യോഗ്യത
ഫസ്റ്റ് ക്ലാസോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദത്തോടോപ്പം ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളായുള്ള ബിരുദവും ഉണ്ടായിരിക്കണം. അല്ലെങ്കിൽ ബിരുദ തലത്തിൽ ഇംഗീഷ് ഒരു വിഷയമായുള്ള ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായുള്ള ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും. വിമുക്ത ഭടമ്മാർക്ക് പാസ് മാർക്ക് മതിയാവും. ബന്ധപ്പെട്ട മേഖലയിൽ മുന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി
35 വയസ്സ് കവിയാൻ പാടുള്ളതല്ല. പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ വയസ്സ് ഇളവുകൾ ലഭിക്കുന്നതാണ്.
ശമ്പളം
30,000 രൂപ മുതൽ 1,20,000 രൂപ വരെ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്.
അപേക്ഷ
താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫീസായി 400രൂപ അടക്കേണ്ടതാണ്. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃത ഫീസ് ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ സ്പീഡ് പോസ്റ്റ് വഴി അടക്കേണ്ടതാണ്. അവസാന തീയ്യതിയായ 2025 ഫെബ്രുവരി 26 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെകാണുന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
വെബ്സൈറ്റ്: https://bel.india.in