ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

തൃശ്ശൂര്‍ മൃഗശാലയിൽ തൊഴിലവസരങ്ങൾ; ഓൺലൈനായും തപാൽ വഴിയായും അപേക്ഷിക്കാം



കേരള സർക്കാരിന്റെ കീഴിൽ നല്ല ശമ്പളത്തോടെ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. കേരള വനം വന്യജീവി വകുപ്പിലേക്ക് ആനിമൽ കീപ്പർ ട്രെയിനി, സെക്യൂരിറ്റി സ്റ്റാഫ്, സാനിറ്റേഷൻ സ്റ്റാഫ് ഒഴിവിലേക്കായിട്ടാണ് നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ ഉള്ള 16 ഒഴിവുകളിലേക്കായി ജോലിയുടെ അടിസ്ഥാനത്തിൽ വിവിധ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത

ആനിമൽ കീപ്പർ ട്രെയിനി

എഴാം ക്ലാസ്സ് പാസ്സായവർ ആയിരിക്കണം. ശാരീരിക യോഗ്യതയുടെ അടിസ്ഥാനം കൂടി കണക്കിലെടുത്തായിരിക്കും നിയമനം നടത്തുക.

സെക്യൂരിറ്റി സ്റ്റാഫ്

എസ്.എസ്.എൽ.സി പാസ്സായവർ ആയിരിക്കണം. ആർമി/ നേവി/ എയർഫോഴ്സ്/ തസ്തികകളിൽ പത്തു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 

സാനിറ്റേഷൻ സ്റ്റാഫ്

ഏഴാം ക്ലാസ്സ് പാസ്സായവർ ആയിരിക്കണം. ശുചീകരണ തൊഴിലാളി അല്ലെങ്കിൽ സർക്കാർ/ പൊതു സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 

പ്രായപരിധി

ആനിമൽ കീപ്പർ ട്രെയിനി = 28 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

സെക്യൂരിറ്റി സ്റ്റാഫ് = 55 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 

സാനിറ്റേഷൻ സ്റ്റാഫ്=45 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 

ശമ്പളം

18,390 രൂപ മുതൽ 21,175 രൂപ വരെ പ്രതിമാസം തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നതാണ്.

അപേക്ഷ

താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായോ തപാലായോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആകെ ഉള്ള 16 ഒഴിവുകളിലേക്കായി 2025 മാർച്ച് 7 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായി വായിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക. 

വെബ്സൈറ്റ്: https://forest.kerala.gov.in/




Post a Comment