ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

ഗെയിൽ ഇന്ത്യ എക്സിക്യൂട്ടീവ് ട്രെയിനിയാകാൻ അവസരം; ഉടൻ ആപേക്ഷിക്കൂ

 

ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ 73 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകളിലേക്കായി നിയമനം നടത്തുന്നു. ഗെയിൽ ഇന്ത്യയിൽ ജോലി നേടാൻ ആഗ്രഹം ഉള്ളവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 2025 ലെ ഗേറ്റ് പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. നിയമനം കമ്പനിയുടെയോ കമ്പനി ഉൾപ്പെട്ട സംരംഭങ്ങളുടെയോ സബ്സിഡിയറി സ്ഥാപനങ്ങളുടെയോ ഏത് ഓഫീസ്/പ്രൊജക്ടുകളിലുമാകാം. കെമിക്കൽ 21, ഇൻസ്‌ട്രുമെന്റേഷൻ 17, ഇലക്ട്രിക്കൽ 14, മെക്കാനിക്കൽ 8, ബി.ഐ.എസ് 13 ഒഴിവുകളും ആണുള്ളത്. 

യോഗ്യത

ബന്ധപ്പെട്ട വിഷയത്തിൽ 65 ശതമാനം മാർക്കോടെ നേടിയ എഞ്ചിനിയറിങ് ബിരുദമാണ് യോഗ്യതയായി കണക്കാക്കിയിട്ടുള്ളത്. ബിസിനസ്സ് ഇൻഫർമേഷൻ സിസ്റ്റത്തിലേക്ക് 60 ശതമാനം മാർക്കോടെയുള്ള ബിരുദവും 65 ശതമാനം മാർക്കോടെയുള്ള എം.സി.എയും നേടിയവരെയും പരിഗണിക്കുന്നതാണ്. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് മാർക്കിൽ അഞ്ചു ശതമാനം ഇളവ് ലഭിക്കുന്നതാണ്. റെഗുലർ കോഴ്സിലൂടെ നേടിയ യോഗ്യത മാത്രമേ അംഗീകരിക്കുകയോള്ളൂ.

പ്രായപരിധി

26 വയസ്സിൽ കൂടുവാൻ പാടുള്ളതല്ല. പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ വയസ്സ് ഇളവുകൾ ലഭിക്കുന്നതാണ്. 

ശമ്പളം

60,000 രൂപ മുതൽ 1,80,000 രൂപവരെ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്. 

അപേക്ഷ

താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരുവർഷത്തെ പരിശീലനത്തിലൂടെ ആയിരം ജോലിയിൽ പ്രവേശിക്കാൻ ആവുക. 2025 മാർച്ച് 18 വൈകീട്ട് ആറു മണിവരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെയുള്ള ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. 

വെബ്സൈറ്റ്: https://gailonline.com

Post a Comment