ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക
Posts

പോസ്റ്റ് ഓഫീസ് ബാങ്കിൽ ജോലി നേടാൻ അവസരം ;ഡിഗ്രീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം



ഇന്ത്യൻ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപെടുത്താവുന്നതാണ്. ഇന്ത്യൻ തപാൽ വകുപ്പിന് കീഴിൽ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ എക്സിക്യൂട്ടീവ് പോസ്റ്റിലേക്കായി താത്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. താത്കാലികമായി കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക. ഇന്ത്യയൊട്ടാകെയുള്ള ബാങ്കിന്റെ 51 സർക്കിളുകളിലായാണ് നിയമനം ഉണ്ടാവുക. ചത്തീസ്ഗ്ഗണ്ട്, ആസാം, ബീഹാർ, ഗുജറാത്, ഹരിയാന, ജമ്മു ആൻഡ് കാശ്മീർ, ലക്ഷദ്വീപ്, മഹാരാഷ്ട്ര, ഗോവ, നോർത്ത് ഈസ്റ്റ്, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, പുതുച്ചേരി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സ്ഥലങ്ങളിലായാണ് നിയമനം.

യോഗ്യത 

അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർ ആയിരിക്കണം.  പ്രവൃത്തി പരിജയം ആവശ്യമില്ല.അപേക്ഷ നല്കുന്നിടത്തുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും.

പ്രായപരിധി

21 വയസ്സ് മുതൽ 35 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായി വയസ്സിളവുകൾ ലഭിക്കാറുണ്ട്.

ശമ്പളം 

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 30,000 രൂപ വരെ ശമ്പളമായി ലഭിക്കുന്നവരായിരിക്കും.

അപേക്ഷ

താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസടച്ച ശേഷം അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജനറൽ, ഒ.ബി.സി, ഇ. ഡബ്ള്യു.എസ് വിഭാഗത്തിൽപെട്ടവർക്ക് 750 രൂപയും എസ്.സി,എസ്.ടി കാർക്ക് 150 രൂപയും അടച്ചാൽ മതി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യ പോസ്റ്റ് പേയ്മെൻറ്സ് ബാങ്കിന്റെ ഔദ്യോഗിക സന്ദർശിച്ച ശേഷം റിക്രൂട്മെന്റ് ലിങ്ക് മുഖേന അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം പൂർണമായി വായിച്ചു മനസ്സിലാക്കാവുന്നതാണ്.                       

അപേക്ഷ :
വിജ്ഞാപനം :

Post a Comment