ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

യൂണിയൻ ബാങ്കിൽ ഒഴിവുകൾ; സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് ഉടൻ അപേക്ഷിക്കാം

 

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ വിഭാഗത്തിലേക്ക്  നിയമനം നടത്തുന്നു. ആകെ 200 ഒഴിവുകളാണുള്ളത്. മെയ് 20 വരെ ഓൺലൈനായി അപേക്ഷിക്കാം. അസിസ്റ്റന്റ് മാനേജർ (ക്രെഡിറ്റ്), അസിസ്റ്റന്റ് മാനേജർ (ഐ.ടി) തുടങ്ങിയ തസ്തികകളിലാണ് അവസരമുള്ളത്. വിശദവിവരങ്ങൾ ചുവടെ.

അസിസ്റ്റന്റ് മാനേജർ (ക്രെഡിറ്റ്)

ആകെ 250 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.

യോഗ്യത

ഏതെങ്കിലും വിഷയത്തിൽ ബിരുദം കൂടെ സി.എ / സി.എം.എ (ഐ.സി.ഡബ്ള്യു.എ) / സി.എസ് അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ (പട്ടിക വിഭാഗം, ഒബിസി, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് 55 %) ഫിനാൻസ് സ്പെഷ്യലൈസേഷനിൽ എം.ബി.എ / എം.എം.എസ് / പി.ജി.ഡി.എം യോഗ്യതയും ഉണ്ടായിരിക്കണം. പബ്ലിക് സെക്ടർ ബാങ്കുകളിലോ അല്ലെങ്കിൽ ബാങ്കിങ്, ഫിനാൻസ് സ്ഥാപനങ്ങളിലോ യോഗ്യതാനാന്തര പരിചയവും അഭിലഷണീയം. 

പ്രായം 

20 - 30 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം 

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 48,450 രൂപ മുതൽ 85,920 രൂപ വരെ ശമ്പളം ലഭിക്കും.

അസിസ്റ്റന്റ് മാനേജർ (ഐ.ടി)


ആകെ 250 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.

യോഗ്യത

കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് / IT / ഇലക്ട്രോണിക്സ് /അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കംപ്യുട്ടർ സയൻസ് / ഇലക്ട്രോണിക്സ് & ടെലി കമ്മ്യൂണിക്കേഷൻസ് / ഡേറ്റ സയൻസ് / മെഷിൻ ലേണിങ് & എഐ / സൈബർ സെക്യൂരിറ്റി എന്നിവയിൽ ബി.ഇ / ബി.ടെക് / എം.സി.എ / എം.എസ്.സി (ഐ.ടി) / എം.സ് / എം.ടെക് ഉണ്ടായിരിക്കണം. ബന്ധപ്പെട്ട ഐ.ടി ഡൊമൈനുകളിൽ ഒരു വർഷത്തെ യോഗ്യനാന്തര പരിചയം ഉണ്ടായിരിക്കണം.

പ്രായം 

20 - 30 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ശമ്പളം 

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 48,450 രൂപ മുതൽ 85,920 രൂപ വരെ ശമ്പളം ലഭിക്കും.

തിരഞ്ഞെടുപ്പ് 

ഓൺലൈൻ പരീക്ഷ / ഗ്രൂപ്പ് ഡിസ്കഷൻ / ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ പരീക്ഷ കേന്ദ്രമുണ്ട്.

ഫീസ് 

1180 രൂപ. പട്ടിക ജാതിക്കാർക്കും ഭിന്ന ശേഷിക്കാർക്കും 177 രൂപയുമാണ് അപേക്ഷ ഫീ. ഫീ ഓൺലൈനായാണ് അടക്കേണ്ടത്. 
കൂടുതൽ വിവരങ്ങൾക്ക് ബാങ്ക് ഓഫ് ഇന്ത്യ വെബ്സൈറ്റ് സന്ദർശിക്കുക.
 

Post a Comment