ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

കേരള പോലീസിൽ കോൺസ്റ്റബിൾ ട്രെയിനി; ജൂൺ 4 വരെ അപേക്ഷിക്കാം

 

കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) പോലീസ് കോൺസ്റ്റബിൾ ട്രെയിനി (ആംഡ് പോലീസ് ബറ്റാലിയൻ) തസ്‌തികയിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. എസ്.സി, എസ്.ടി ഉദ്യോഗാർത്ഥികൾക്ക് വേണ്ടി മാത്രമാണ് നിയമനം. ജില്ലാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. എറണാകുളം, വയനാട്, ജെ=കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിലാണ് അവസരം. കേരള പി.എസ്.സി വഴിയാണ് അപേക്ഷിക്കേണ്ടത്. ജൂൺ 4 വരെ അപേക്ഷിക്കാൻ അവസരമുണ്ട്.

ശമ്പളം 

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 31100 രൂപ മുതൽ 66800/- രൂപ വരെ ശമ്പളം ലഭിക്കും.

പ്രായപരിധി 

18 മുതൽ 31 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 01.01.1994 നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം. വിമുക്ത ഭടന്മാർക്ക് 41 വയസ്സ് വരെ ഇളവുകൾ ലഭിക്കും.

യോഗ്യത

ഉദ്യോഗാർത്ഥികൾ ഹയർ സെക്കണ്ടറി വിജയിച്ചിരിക്കണം. 

ശാരീരിക യോഗ്യത 

  • ഉയരം : ഉയരം 160 സെ.മി
  • നെഞ്ചളവ് : കുറഞ്ഞത് 76 സെ.മി (കുറഞ്ഞത് 5 സെ.മി വികാസത്തോടെ).

അപേക്ഷ 

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കുന്നതിനു മുമ്പ് ഉദ്യോഗാർത്ഥികൾ പി.എസ്.സിയുടെ വെബ്‌സൈറ്റ് വഴി ഒറ്റ തവണ രെജിസ്ട്രേഷൻ നടത്തണം. ജൂൺ 04 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ച ശേഷം ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.


Post a Comment