ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

ക്ഷീര വികസന വകുപ്പിൽ 324 ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം

 

സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ 2025 - 26വാർഷിക വികസന പദ്ധതികളുടെ ഭാഗമായി ഡയറി പ്രൊമോട്ടർ, വിമൻ ക്യാറ്റിൽ കെയർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 324 ഒഴിവുകളിലേക്ക് 10 മാസത്തേക്ക് താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മെയ് 14 നകം ബ്ലോക്ക് തല ക്ഷീര വികസന ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ അപേക്ഷ നൽകണം.  

1. ഡയറി പ്രൊമോട്ടർ

162 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.

യോഗ്യത 
എസ്.എസ്.എൽ.സി പാസ്സായിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.

പ്രായം 
18 - 45 വയസ്സ് വരെ. 01.01.2025 അടിസ്ഥാനമാക്കിയായിരിക്കും പ്രായം കണക്കാക്കുക.

സ്റ്റൈപ്പന്റ് 
8000/- രൂപ സ്റ്റൈപ്പന്റായി ലഭിക്കും.

2. വിമൻ ക്യാറ്റിൽ കെയർ

162 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.

യോഗ്യത 
എസ്.എസ്.എൽ.സി പാസ്സായിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. വനിതകളുടെ അപേക്ഷയാണ് പരിഗണിക്കുക.

പ്രായം 
18 - 45 വയസ്സ് വരെ. 01.01.2025 അടിസ്ഥാനമാക്കിയായിരിക്കും പ്രായം കണക്കാക്കുക.

സ്റ്റൈപ്പന്റ് 
8000/- രൂപ സ്റ്റൈപ്പന്റായി ലഭിക്കും.

അപേക്ഷ 

ക്ഷീര വികസന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു വയസ്സ് യോഗ്യത, പ്രവർത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അതാത് ക്ഷീര വികസന വകുപ്പ് ഓഫീസുകളിൽ സമർപ്പിക്കണം. 

ക്ഷീര വികസന വകുപ്പ് യൂണിറ്റിന്റെ പരിധിയിൽ താമസിക്കുന്നവർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് ദിവസത്തെ പരിശീലനം ലഭിക്കും. വിശദവിവരങ്ങൾക്ക് ക്ഷീര വികസന വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.

Post a Comment