ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

കുടുംബശ്രീ സിഡിഎസുകളിൽ വളണ്ടിയർ ആവാം; അപേക്ഷകൾ മെയ് 07 വരെ

0 min read
 

തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന തീരദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സിഡിഎസുകളുടെ കീഴിൽ തീരദേശ കമ്മ്യൂണിറ്റി വളണ്ടിയർമാരെ നിയമിക്കുന്നു. തിരുവനന്തപുരത്തെ അഴൂർ, കുളത്തൂർ, കരുംകുളം, കോട്ടുകാൽ തുടങ്ങിയ പ്രദേശങ്ങളിലാണ് നിയമനം നടത്തുന്നത്. മെയ് 07 വരെ അപേക്ഷിക്കാം. 

പ്രായപരിധി 

ഈ ഒഴിവിലേക്ക് 21 വയസ്സ് മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 

യോഗ്യത 

  1. പ്ലസ് ടു വിജയിച്ചവരായിരിക്കണം.
  2. കുടുംബശ്രീ അയൽക്കൂട്ട അംഗമായിരിക്കണം.
  3. അയൽക്കൂട്ട അംഗമായി ഏറ്റവും കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
  4. മലയാളം ഭാഷയിൽ നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം.
  5. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

അപേക്ഷ 

അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കുടുംബശ്രീ ജില്ലാ മിഷന്റെ തിരുവനന്തപുരം ജില്ലാ മിഷൻ ഓഫീസിൽ നേരിട്ട് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 0471 2447552. മെയ് 07 വരെ അപേക്ഷിക്കാൻ അവസരമുണ്ട്.

വിലാസം,
ജില്ല മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, പട്ടം, തിരുവനന്തപുരം, പിൻ - 695004 .

You may like these posts

Post a Comment