തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന തീരദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സിഡിഎസുകളുടെ കീഴിൽ തീരദേശ കമ്മ്യൂണിറ്റി വളണ്ടിയർമാരെ നിയമിക്കുന്നു. തിരുവനന്തപുരത്തെ അഴൂർ, കുളത്തൂർ, കരുംകുളം, കോട്ടുകാൽ തുടങ്ങിയ പ്രദേശങ്ങളിലാണ് നിയമനം നടത്തുന്നത്. മെയ് 07 വരെ അപേക്ഷിക്കാം.
പ്രായപരിധി
ഈ ഒഴിവിലേക്ക് 21 വയസ്സ് മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത
- പ്ലസ് ടു വിജയിച്ചവരായിരിക്കണം.
- കുടുംബശ്രീ അയൽക്കൂട്ട അംഗമായിരിക്കണം.
- അയൽക്കൂട്ട അംഗമായി ഏറ്റവും കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
- മലയാളം ഭാഷയിൽ നല്ല പ്രാവീണ്യം ഉണ്ടായിരിക്കണം.
- കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
അപേക്ഷ
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കുടുംബശ്രീ ജില്ലാ മിഷന്റെ തിരുവനന്തപുരം ജില്ലാ മിഷൻ ഓഫീസിൽ നേരിട്ട് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 0471 2447552. മെയ് 07 വരെ അപേക്ഷിക്കാൻ അവസരമുണ്ട്.
വിലാസം,
ജില്ല മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, പട്ടം, തിരുവനന്തപുരം, പിൻ - 695004 .