കോഴിക്കോട് ലുലു മാളിൽ ഒഴിവ് വന്ന വിവിധ തസ്തികകളില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. സൂപ്പര്‍വൈസര്‍, സെയില്‍സ്മാന്‍/ വുമണ്‍, കാഷ്യര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഹെല്‍പ്പര്‍, സ്റ്റോര്‍കീപ്പര്‍/ ഡാറ്റ ഓപ്പറേറ്റര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. മിനിമം പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കും, എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്ന ഒഴിവുകളാണിവ. താല്‍പര്യമുള്ളവര്‍ മെയ് 05ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുക്കണം.
സൂപ്പര്‍വൈസര്‍, സെയില്‍സ്മാന്‍/ വുമണ്‍, കാഷ്യര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഹെല്‍പ്പര്‍, സ്റ്റോര്‍കീപ്പര്‍/ ഡാറ്റ ഓപ്പറേറ്റര്‍, ഹൗസ് കീപ്പിങ്, സ്റ്റേഷനറി, ഹോട്ട് ഫുഡ്, ബേക്കറി, വെയര്‍ഹൗസ്, ഇലക്ട്രോണിക്‌സ്, ഐടി, മൊബൈല്‍സ്, ഹോം ഫര്‍ണിഷിങ്, ജ്വല്ലറി, ലേഡീസ് ഫുട്ട് വെയര്‍, ലഗേഡ്, ഫ്രോസണ്‍ ഫുഡ്, ഗ്രോസറി ഫുഡ്, വെജിറ്റബിള്‍ & ഫ്രൂട്ട്‌സ്, ഹെല്‍ത്ത് & ബ്യൂട്ടി, ഹൗസ്‌ഹോള്‍ഡ്, വെയര്‍ഹൗസ് തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് സൂപ്പര്‍വൈസര്‍ ഒഴിവുള്ളത്.
യോഗ്യത
സെയില്‍സ്മാന്‍/ വുമണ്‍
അപേക്ഷിക്കുന്നവർ 18നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പത്താം ക്ലാസ് പാസായാല്‍ മതി. എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാൻ അവസരമുണ്ട്.
സൂപ്പര്‍വൈസര്‍
22 മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
കാഷ്യര്‍
അപേക്ഷിക്കുന്നവർ 18നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പ്ലസ് ടു യോഗ്യതയുള്ള ഫ്രഷേഴ്‌സിനും അപേക്ഷിക്കാൻ അവസരമുണ്ട്.
ഹെല്‍പ്പര്‍ ജോലി
അപേക്ഷകർ 20 വയസ് മുതല്‍ 35 വയസ് വരെ പ്രായമുള്ളവരായിരിക്കണം. ഫ്രഷേഴ്‌സിന് അവസരമുണ്ട്.
സ്റ്റോര്‍ കീപ്പര്‍
22 വയസിനും 38 വയസിനും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഒന്നു മുതല്‍ 2 വര്‍ഷം വരെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
സെക്യൂരിറ്റി സൂപ്പര്‍വൈസര്‍
സെക്യൂരിറ്റി മേഖലയില്‍ ഒന്നുമുതല്‍ രണ്ട് വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ളവരായിരിക്കണം.25 വയസ്സിനും 45 വയസ്സിനും ഇടയിലാണ് പ്രായപരിധി.
ഇന്റർവ്യൂ
ഈ ഒഴിവുകളിലേക്ക് താല്‍പര്യമുള്ളവര്‍ മെയ് 5ന് രാവിലെ 10 മുതല്‍ ആരംഭിക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കോഴിക്കോട് മാങ്കാവുള്ള ലുലു മാളിലാണ് ഇന്റര്‍വ്യൂ നടക്കുന്നത്. സംശയങ്ങള്‍ക്ക് 0495 6631000 എന്ന നമ്പറില്‍ വിളിക്കുകയോ അല്ലെങ്കില്‍ hrcalicut@luluindia.com എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുകയോ ചെയ്യുക.