ജോലി ഒഴിവുകൾ സൗജന്യമായി വാട്‌സാപ്പിൽ അറിയാം ...... ജോലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഉടൻ ഇവിടെ CLICK ചെയ്യുക

ദേവസ്വങ്ങളിൽ വ്യാജ ജോലി വാഗ്‌ദാനം; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്



 ദേവസ്വം ബോർഡിന് കീഴിൽ ജോലി വാഗ്ദാനം ചെയ്‌ത്‌ പണം തട്ടുന്ന സംഘങ്ങൾ ഉണ്ടെന്നും അത്തരക്കാരായ ആളുകൾക്ക് പണം നൽകി വഞ്ചിതരാകരുതെന്ന് ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി മോഹൻ ദാസ് അറിയിച്ചു. 

വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള പരമ്പരാഗത ജോലികൾ ഒഴികെയുള്ള തസ്തികകളിലേക്ക് ദേവസ്വം ബോർഡ് നേരിട്ടാണ് നിയമനം നടത്തുന്നത്. സുതാര്യമായ രീതിയിൽ പരീക്ഷ നടത്തിയ ശേഷം ഉത്തരസൂചിക പുറത്തുവിട്ടാണ് നിലവിൽ നിയമനം നടത്തുന്നത്. ദേവസ്വം ബോർഡ് റിക്രൂട്ടിട്മെന്റ് ബോർഡിനെ സംസ്ഥാന വിജിലൻസ് വകുപ്പിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട് സർക്കാരിന് കത്തയക്കുമെന്നും ചെയർമാൻ അറിയിച്ചു. 

ദേവസ്വം ബോർഡ് രൂപീകരിച്ച 2016 നു ശേഷം ഇതുവരെ 2439 പേർക്ക് നിയമന ശുപാർശ നൽകി. വിവിധ ദേവസ്വങ്ങളിലായി 157 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇതിൽ നിന്ന് 117 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. 

Post a Comment